കുടുംബ കോടതികള്‍ ഉടന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പുതിയ കുടുംബകോടതികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നെടുമങ്ങാടും കൊല്ലത്തും കൊട്ടാരക്കരയുമാണ് കുടുംബകോടതികള്‍ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവായിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലും കുടുംബകോടതികള്‍ സ്ഥാപിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവായിട്ടില്ല.
ജൂലൈ 27 ചൊവാഴ്ച ജോണി നെല്ലൂരിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ആന്റണി.
എറണാകുളം ജില്ലയിലെ കുടുംബകോടതി മൂവാറ്റുപുഴയില്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. എറണാകുളം ജില്ലയില്‍ അഡീഷണല്‍ ജില്ലാ കോടതി അനുവദിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications