കേരളത്തില്‍ ഈയാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഈയാഴ്ച മുഴുവന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
അനിശ്ചിതകാല സ്വകാര്യബസ് സമരവും വിദ്യാര്‍ത്ഥി പ്രക്ഷോഭവും കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ സര്‍ക്കാര്‍ ജൂലൈ 26, 27 തീയതികളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ തിങ്കളാഴ്ച കേരളത്തില്‍ ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം കൂടുതല്‍ അക്രമാസക്തമായി. ഇതോടെയാണ് ഈയാഴ്ച മുഴുവന്‍ അവധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications