ഡിവൈഎഫ്ഐ മാര്‍ച്ചില്‍ കല്ലേറ്, ലാത്തിയടി
തിരുവനന്തപുരം: കോവളം കൊട്ടാരം മതില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോവളം കൊട്ടാരത്തിന് നേരെ ജൂലൈ 27 ചൊവാഴ്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ നേമം ഏരിയാ കമ്മിറ്റിയംഗം കെ. ജി. സനല്‍കുമാറിനാണ് പരിക്കേറ്റത്.
മാര്‍ച്ച് കൊട്ടാരത്തിന് മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ചിന്റെ പിന്നില്‍ നിന്ന്് പൊലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ചൊവാഴ്ച രാവിലെ കോട്ടയം ജംഗ്ഷനില്‍ നിന്ന് കൊട്ടാരത്തിലേക്ക് നടത്തിയ മാര്‍ച്ചിന് കെ. എന്‍. ബാലഗോപാല്‍, കടകംപള്ളി സുരേന്ദ്രന്‍, എം. എം. ബഷീര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.












Click it and Unblock the Notifications