രജനി കേസ് ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി രജനി എസ്. ആനന്ദിന്റെ ആത്മഹത്യസംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിയ്ക്കുക. അന്വേഷണസംഘത്തെ ജൂലൈ 27 ചൊവാഴ്ച തീരുമാനിയ്ക്കും.
രജനിയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകള്‍ ഉയരുകയാണ്. ഫീസ് അടയ്ക്കാന്‍ ബാങ്ക് വായ്പ നിഷേധിച്ചതിന്റെ വിഷമത്തിലാണ് രജനി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. രണ്ടാം വര്‍ഷം മുതല്‍ രജനി ക്ലാസില്‍ വരാറില്ലെന്നും എപ്പോഴും കവിതയെഴുതലായിരുന്നുവെന്നും കുട്ടിക്ക് മറ്റ് ചില മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രജനിയുടെ കൂട്ടുകാരികളില്‍ ചിലര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications