ടൂറിസ്റുകളുടെ സുരക്ഷയ്ക്ക് നിയമം
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ടൂറിസം മന്ത്രി പി. ശങ്കരന്‍ ജൂലൈ 27 ചൊവാഴ്ച നിയമസഭയില്‍ പറഞ്ഞു.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് നിയമം കൊണ്ടുവരുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കും. വിദേശത്തു നിന്നെത്തുന്ന വിനോദസഞ്ചാരികളെ ഇപ്പോള്‍ എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു.
കോവളം കൊട്ടാരം സ്വകാര്യവ്യക്തിയുടെ കൈയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ടൂറിസം രംഗത്ത് വിപുലമായ വികസനം നടപ്പിലാക്കാനാവൂ. ടൂറിസം മേഖലയില്‍ സഹകരണമേഖലയെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications