Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഡബ്ല്യു സംഘത്തിന് സംതൃപ്തി

കൊച്ചി: ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഉന്നതസംഘം കൊച്ചിയില്‍ നിര്‍മാണപ്ലാന്റ് തുടങ്ങുന്നതിനായുള്ള സൗകര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മടങ്ങി. കൊച്ചിയിലെ സൗകര്യങ്ങളില്‍ സംഘത്തിന് സംതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.

ബിഎംഡബ്ല്യു ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ വുള്‍ഫാം റെഹ്മിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘം ജൂലൈ 28 ബുധനാഴ്ച രാവിലെയാണ് മടങ്ങിയത്. സംഘം കൊച്ചിയില്‍ നാല് ദിവസത്തെ സന്ദര്‍ശനമാണ് നടത്തിയത്.

പ്ലാന്റ് തുടങ്ങുന്നതിനായി കിന്‍ഫ്ര പാര്‍ക്കിലെ 25 ഏക്കര്‍ സ്ഥലം സംഘം പരിശോധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള സ്ഥലവും സംഘം സന്ദര്‍ശിച്ചു. കിന്‍ഫ്രയിലെ സ്ഥലം പരിശോധിച്ച സംഘം സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് സംസ്ഥാന വ്യവസായ അടിസ്ഥാനസൗകര്യ വികസന അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ പി. എച്ച്. കുര്യന്‍ പറഞ്ഞു.

അനുകൂലമായ ഒരു തീരുമാനമാണ് ജര്‍മന്‍ സംഘത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് കുര്യന്‍ പറഞ്ഞു. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ സംഘം ഒരിക്കല്‍ കൂടി കൊച്ചി സന്ദര്‍ശിക്കും. പരിശോധന ഇനിയും ആവശ്യമില്ലെങ്കില്‍ ബിഎംഡബ്ല്യു ബോര്‍ഡിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ ബോര്‍ഡിന്റ തീരുമാനമുണ്ടാവും.

സംഘം ചൊവാഴ്ച ട്രേഡ് യൂണിയന്‍ നേതാവും രാജ്യസഭാ എംപിയുമായ കെ. ചന്ദ്രന്‍പിള്ളയുമായും ലോക്സഭാ എംപി സെബാസ്റ്യന്‍ പോളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സംരംഭത്തിന് എല്ലാ പിന്തുണയും തങ്ങള്‍ വാഗ്ദാനം ചെയ്തതായി എംപിമാര്‍ പറഞ്ഞു. കേന്ദ്ര വിദേശ നിക്ഷേപ ബോര്‍ഡിന്റെ ക്ലിയറന്‍സിനും സംഘം അനുമതി തേടിയിട്ടുണ്ട്.

കൊച്ചി തുറമുഖവും അന്തര്‍ദേശീയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്ന വല്ലാര്‍പ്പാടത്തെയും പുതുവൈപ്പിലെയും സ്ഥലവും സംഘം സന്ദര്‍ശിച്ചു. കൊച്ചിന്‍ പോര്‍ട്ട് ചെയര്‍മാന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസുമായും കസ്റംസ് കമ്മിഷണര്‍ ജി. വി. നായിക്കുമായും സംഘം ചര്‍ച്ച നടത്തി.

പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ജി. ഗി. ഗോപാലപിളള, അടിസ്ഥാനസൗകര്യ വികസന അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ പി. എച്ച്. കുര്യന്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തി.

കൊച്ചിയിലെ ജീവിതനിലവാരം പരിശോധിക്കുന്നതിനായി കളമശേരിയിലെ രാജഗിരി സ്കൂളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ജനവാസകേന്ദ്രങ്ങളിലും സംഘത്തിലെ ഹ്യൂമന്‍ റിസോഴ്സസ് തലവന്‍ സീമന്‍സ് സന്ദര്‍ശനം നടത്തി.

ആദ്യവര്‍ഷം 25 ഏക്കര്‍ സ്ഥലമാണ് കമ്പനിക്ക് വേണ്ടത്. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം 2000 കാര്‍ നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+