രണ്ട് തീവ്രവാദികളെയും വധിച്ചു
ശ്രീനഗര്‍: സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് ജവാന്മാരെ കൊലപ്പെടുത്തിയ രണ്ട് തീവ്രവാദികളെയും വധിച്ചു. 11 മണിക്കൂര്‍ നീണ്ട വെടിവെപ്പിന് ശേഷമാണ് ജൂലൈ 28 ബുധനാഴ്ച രാവിലെ രണ്ട് പേരെയും വകവരുത്തിയത്.
ദാല്‍ തടാകത്തിന് കരയിലുളള ഹോട്ടലില്‍ ക്യാമ്പ് ചെയ്തിരുന്ന സിആര്‍പിഎഫിന്റെ 56ാം ബറ്റാലിയന് നേരെയാണ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ചാവേര്‍ ആക്രമണം നടത്തിയത്. അല്‍-മന്‍സൂരിയന്‍ വിഭാഗത്തില്‍പ്പെട്ട തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നില്‍.
ജവാന്‍മാര്‍ ടിവിയില്‍ ഇന്ത്യ-ശ്രീലങ്കാ ക്രിക്കറ്റ് മത്സരം കാണുന്നതില്‍ മുഴുകിപ്പോയ അവസരമാണ് തീവ്രവാദികള്‍ ആക്രമണത്തിന് തിരഞ്ഞെടുത്തത്. ജവാന്മാര്‍ ക്യാമ്പ്ചെയ്യുന്ന ഹോട്ടലിന്റെ ഒന്നാം നിലയിലേക്ക് തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് അവര്‍ സ്ഫോടനും നടത്തി. ഒരു സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തീവ്രവാദികളില്‍ നിന്നും രണ്ട് എകെ 47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.












Click it and Unblock the Notifications