Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ചു

തിരുവനന്തപുരം: വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് ജൂലൈ 28 ബുധനാഴ്ച ബാങ്ക് ഓഫീസര്‍മാര്‍ ജോലിക്കെത്താത്തത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

മിക്ക ശാഖകളിലെയും മാനേജര്‍മാരും ഓഫീസര്‍മാരും ജോലിക്കെത്താത്തതിനാല്‍ സംസ്ഥാനത്തെ മിക്ക ബാങ്കുകളും ബുധനാഴ്ച അടഞ്ഞുകിടന്നു.

ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ കേരള ഘടകമാണ് പ്രതിഷേധസൂചകമായി ബുധനാഴ്ച ബാങ്കുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനിക്ക് ഒരു ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് നേരെ വ്യാപകമായി അക്രമം നടത്തുന്നത് നീതികരിക്കാനാവില്ലെന്ന് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

ബാങ്കുകള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ഓഫീസര്‍മാര്‍ കൂട്ടഅവധിയെടുക്കുമെന്ന് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേ സമയം ഓഫീസര്‍മാരല്ലാത്തവരുടെ യൂണിയനുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+