Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭ അഴിച്ചുപണിയാന്‍ സാധ്യത

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂലൈ 28 ബുധനാഴ്ച തീരുന്നതോടെ മന്ത്രിസഭാപുനസംഘടനയ്ക്കുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകും. ആഗസ്ത് 10ന് മുമ്പ് തന്നെ മന്ത്രിസഭാ പുനസംഘടന നടന്നേയ്ക്കുമെന്ന് കരുതുന്നു. സ്വാതന്ത്യ്രദിനമാകുമ്പോഴേയ്ക്കും പുതിയ മന്ത്രിമാര്‍ ചുമതലയേല്ക്കണമെന്ന ഒരു അനൗദ്യോഗിക തീരുമാനം നേതാക്കളുടെ മനസ്സിലുണ്ട്.

മന്ത്രിസഭയില്‍ സമൂലം മാറ്റങ്ങള്‍ വരുത്താന്‍ സോണിയ എഐസിസി നേതാക്കളോട് ആവശ്യപ്പെട്ടതായാണ് അറിവ്. മിക്കവാറും ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്ത് തന്നെ നിലനിര്‍ത്തുമെന്ന് കരുതുന്നു. ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ സോണിയയെ കണ്ടപ്പോഴും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് മാത്രമാണ് ഘടകകക്ഷികള്‍ സോണിയയോട് ആവശ്യപ്പെട്ടത്.

മന്ത്രിസഭാ പുനസംഘടനാക്കാര്യം തീരുമാനിക്കാന്‍ എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേല്‍ ആഗസ്ത് നാലിന് കേരളത്തിലെത്തുമെന്ന് കരുതിയിരുന്നു. പക്ഷെ നിയമസഭ നേരത്തെ കഴിഞ്ഞ സ്ഥിതിയ്ക്ക് അഹമ്മദ് പട്ടേല്‍ നേരത്തെ എത്താനും സാധ്യതയുണ്ട്. ഇക്കുറി മന്ത്രിസഭാ പുനസംഘടനയ്ക്ക് ഗ്രൂപ്പടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തില്ലെന്നും പകരം കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+