സൗമ്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കൊച്ചിയില്‍ വിദ്യാര്‍ഥിനി സൗമ്യാ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ജൂലൈ 28 ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു.
സൗമ്യയുടെ മരണം ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തില്ല. ഇത്തരം വിഷയങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആ മാതൃക പിന്തുടരുന്നതിന് സര്‍ക്കാര്‍ തയ്യാറല്ല.
പ്രക്ഷോഭത്തിന്റെ പേരില്‍ അക്രമം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ലെന്ന് ആന്റണി പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ പ്രക്ഷോഭം അവസാനിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications