മൃതദേഹം വിറ്റ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയമെഡിക്കല്‍ കോളെജിന് മൃതദേഹം വിറ്റ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഡോക്ടറെ സസ്പെന്റ്ചെയ്തു.
അനാറ്റമി വിഭാഗം മേധാവി ഡോ. എല്യാമ ഫെനിനെയാണ് സസ്പെന്റ് ചെയ്തത്. മെഡിക്കല്‍ കോളെജിലെ രണ്ട് ഫാക്കല്‍റ്റി അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്ന് ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. ഇതേപ്പറ്റി വിശദമായി അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ക്ക് മന്ത്രി ഉത്തരവ് നല്കിയിട്ടുണ്ട്.
ജൂലൈ 27 ചൊവാഴ്ചയാണ് മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ എംഇഎസ് സ്വാശ്രയ മെഡിക്കല്‍ കോളെജിന് വില്ക്കാന്‍ ഡോക്ടര്‍ശ്രമിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുപോകാനെത്തിയ എംഇഎസ് കോളെജിന്റെ ആംബുലന്‍സ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ തടഞ്ഞതോടെയാണ് സംഭവം പുറത്തായത്. വിദ്യാര്‍ത്ഥികള്‍ ആംബുലന്‍സ് കത്തിച്ചു.












Click it and Unblock the Notifications