ഡിവൈഎഫ്ഐ മാര്‍ച്ചില്‍ അക്രമം
കോഴിക്കോട്: നിരോധനാജ്ഞ ലംഘിച്ച് ജൂലൈ 28 ബുധനാഴ്ച ഐജി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മലയാള മനോരമയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് തുടക്കത്തില്‍ സമാധാനപരമായിരുന്നു. പിന്നീട് ഒരു സംഘം പ്രവര്‍ത്തകര്‍ മലയാള മനോരമ ഓഫീസിന് മുന്നിലേക്ക് നീങ്ങി കല്ലേറ് നടത്തി. പൊലീസുകാര്‍ക്കെതിരെയും ഇവര്‍ കല്ലേറ് നടത്തി.
മനോരമയുടെ ഓഫീസിന് നേരെ നടന്ന കല്ലേറ് അഞ്ച് മിനുട്ടോളം നീണ്ടുനിന്നു. ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ഓഫീസിന് പരിസരത്തുണ്ടായിരുന്ന ചെടിച്ചട്ടികള്‍ പ്രവര്‍ത്തകര്‍ തല്ലിയുടച്ചു.












Click it and Unblock the Notifications