Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം കൊട്ടാരം പിടിച്ചെടുത്തു

തിരുവനന്തപുരം: കോവളം കൊട്ടാര വളപ്പിലേക്ക് തള്ളിക്കയറിയ ഒരു സംഘം എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊട്ടാരം പ്രതീകാത്മകമായി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.

കോവളം കൊട്ടാരത്തിന്റെ കൊടിമരത്തില്‍ എഐവൈഫിന്റെ പതാക ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കൊട്ടാരം പിടിച്ചെടുത്തത്. പൊലീസ് കാവലിലുള്ള കൊട്ടാരത്തിലേക്ക് ജൂണ്‍ 26 ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയത്.

പൊലീസിന്റെ കണ്ണുവെട്ടിച്ച് കൊട്ടാരത്തിന്റെ പിറകുവശത്തുകൂടിയാണ് പ്രവര്‍ത്തകര്‍ അകത്തുകടന്നത്. പൊലീസെത്തി പ്രവര്‍ത്തകരെ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമായി. ഇതിനിടിയില്‍ ഏതാനും പേര്‍ കൊട്ടാരത്തിന്റെ കൊടിമരത്തില്‍ എഐവൈഎഫിന്റെ പതാക ഉയര്‍ത്തി കൊട്ടാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. പൊലീസ് ഇവരെ അറസ്റ് ചെയ്തു നീക്കി.

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വെങ്ങാന്നൂര്‍ ബ്രൈറ്റ്, എഐവൈഎഫ് കോവളം മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി സുധീര്‍, വാഴാവട്ടം ഉണ്ണി, രതീഷ്, ബിജു തുടങ്ങിയവരെയാണ് പൊലീസ് അറസ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+