ശ്രീലങ്ക: സമാധാനചര്‍ച്ച പ്രതിസന്ധിയില്‍
കൊളംബോ: എല്‍ടിടിഇ ചര്‍ച്ചകള്‍ക്കൊരുക്കമല്ലാത്തതിനാല്‍ ശ്രീലങ്കയിലെ സമാധാനചര്‍ച്ച പ്രതിസന്ധിയിലായെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിയ്ക്കുന്ന നോര്‍വെ അഭിപ്രായപ്പെട്ടു. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് തമിഴ്പുലികള്‍.
2003 ഏപ്രിലില്‍ നിര്‍ത്തിവച്ച സമാധാനചര്‍ച്ച ഇനി എന്ന് പുനരാരംഭിയ്ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് നോര്‍വെ പ്രതിനിധി വിദര്‍ ഹെല്‍ഗെസന്‍ പറഞ്ഞു. എന്ന് ചര്‍ച്ച പുനരാരംഭിയ്ക്കണമെന്ന കാര്യത്തില്‍ എല്‍ടിടിഇയുമായി ഒരു തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
എടിടിഇ പ്രതിനിധി തമിഴ്ശെല്‍വനുമായി വിദര്‍ ഹെല്‍ഗെസന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ച പുനരാരംഭിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. - ചന്ദ്രിക കുമാരതുംഗെയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. എന്നാല്‍ തന്റെ സര്‍ക്കാര്‍ ഒരു പരിഹാരമുണ്ടാക്കുന്നതിന് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് ഒരുക്കമാണെന്ന് ചന്ദ്രികാ കുമാരതുംഗെ നോര്‍വെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications