ടിസിഎസ് ഓഹരി ഇഷ്യു തുടങ്ങി
മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ലിമിറ്റഡിന്റെ ഓഹരികളുടെ വില്പന തുടങ്ങി. 775 മുതല്‍ 900 രൂപ വരെയാണ് ഓഹരിയ്ക്ക് വില നിശ്ചയിച്ചിരിയ്ക്കുന്നത്. ബുക്ക്ബില്‍ഡിംഗ് സംവിധാനത്തിലൂടെയാണ് ഓഹരികള്‍ വിറ്റഴിയ്ക്കുന്നത്.
5,54 കോടി ഓഹരികളാണ് വിറ്റഴിയ്ക്കുക. ജൂലൈ 29ന് തുടങ്ങിയ വില്പന ആഗസ്ത് അഞ്ചിന് അവസാനിയ്ക്കും. ഭൂരിഭാഗം പേരും 800 രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച അപേക്ഷിച്ചവരില്‍ 76 ശതമാനം പേരും 800 രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
20 ശതമാനം പേര്‍ 825 രൂപ നിര്‍ദേശിച്ചിട്ടുണ്ട്. ജെഎം മോര്‍ഗന്‍ സ്റാന്‍ലി, ഡിഎസ്പി മെറില്‍ ലിഞ്ച്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരായിരുന്നു മാനേജര്‍മാര്‍.












Click it and Unblock the Notifications