Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഫോസിസ് കണക്ട്

ബാംഗ്ലൂര്‍: രാജ്യത്തെ എഞ്ചിനീയറിംഗ് കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകരമായ സോഫ്റ്റ്വെയര്‍ ഇന്‍ഫോസിസ് തയ്യാറാക്കി. ക്യാംപസ് കണക്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഐടി കമ്പനികളില്‍ പരിശീലനം നല്കുന്നതിനുള്ള ചെലവ്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

പദ്ധതിയനുസരിച്ച് എഞ്ചിനീയറിംഗ്കോളെജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്കും. 30 എഞ്ചിനീയറിംഗ് കോളെജുകളിലെ പാഠ്യക്രമത്തില്‍ പുതിയ പദ്ധതി ഉള്‍പ്പെടുത്തും. ഇതിനായി 10 കോടി രൂപ ആദ്യഘട്ടത്തില്‍ ഇന്‍ഫോസിസ് ചെലവിടുമെന്ന് ഇന്‍ഫോസിസ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് എം.പി. രവീന്ദ്ര പറഞ്ഞു.

ഇപ്പോള്‍ ഇന്‍ഫോസിസ് ഒരു ജീവനക്കാരന്റെ പരിശീലനത്തിനായി തുടക്കത്തില്‍ തന്നെ രണ്ട് ലക്ഷം രൂപ ചെലവിടുന്നുണ്ട്. മാത്രമല്ല, ജോലിക്ക് ചേര്‍ന്നയാളെ ഏതെങ്കിലും പ്രൊജക്ടിന്റെ ചുമതലയേല്പിക്കാന്‍ 16 ആഴ്ചയെങ്കിലുമെടുക്കും. പുതിയ പദ്ധതി നടപ്പില്‍ വരുന്നതോടെ മൂന്നു മാസത്തെ പരിശീലനകാലം ഇല്ലാതാക്കാന്‍ സാധിയ്ക്കും. 40 മുതല്‍ 50 ശതമാനം വരെ ചെലവ് നിയന്ത്രിക്കാനും കഴിയുമെന്ന് ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+