Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം: ഉപസമിതി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്ന പശ്ചാത്തലത്തില്‍ ബസ്സുടമകളുടെ അസോസിയേഷനുമായി മന്ത്രിസഭാ ഉപസമിതി ജൂലൈ 29 വ്യാഴാഴ്ച ചര്‍ച്ച നടത്തും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

ബസ്സുടമകളുമായി ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ള, ബാബു ദിവാകരന്‍, കെ. സുധാകരന്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.

ബസ് നിരക്ക് പെട്ടെന്ന് കൂട്ടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡീസലിന്റെ വിലവര്‍ധനവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബസ് നിരക്ക് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ഈ സാഹചര്യത്തില്‍ എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടതെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കും- ആന്റണി വ്യക്തമാക്കി.

ബസ് നിരക്ക് ഉടന്‍ കൂട്ടാനാവില്ലെന്ന് ആന്റണി പറഞ്ഞതിനെ തുടര്‍ന്ന് ബസ് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബസ്സുടമകളുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ ബന്ദുള്‍പ്പെടെയുള്ള കൂടുതല്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+