Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച അലസി; ബസ് സമരം തുടരും

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ജൂലൈ 29 വ്യാഴാഴ്ച നടത്തിയ ചര്‍ച്ച അലസി.

മന്ത്രിസഭാ ഉപസമിതിയും സ്വകാര്യ ബസ് ഉടമകളുടെ സംഘടനാനേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, കെ. സുധാകരന്‍ , ബാബു ദിവാകരന്‍ എന്നിവരാണ് സര്‍ക്കാരിന് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ബസ് ചാര്‍ജ്ജ് എത്ര വര്‍ധിപ്പിയ്ക്കണമെന്നത് സംബന്ധിച്ച തര്‍ക്കം മൂലം ചര്‍ച്ച എവിടെയുമെത്തിയില്ല. മിനിമം ബസ് യാത്രാക്കൂലി 3.50 രൂപയാക്കണമെന്ന കാര്യത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തിയതായി അറിയുന്നു.

ബസ് ഉടമകളുടെ ആവശ്യം ജൂലൈ 30 വെള്ളിയാഴ്ച മന്ത്രിസഭായോഗത്തെ അറിയിക്കുമന്ന് വനംമന്ത്രി കെ. സുധാകരന്‍ അറിയിച്ചു. ബസ് ചാര്‍ജ്ജ് കൂട്ടണമെന്ന് താന്‍ നിയമസഭയില്‍ പറഞ്ഞിട്ടില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. നാറ്റ്പാകിന്റെ ചെലവ് വര്‍ധിച്ചു എന്ന് മാത്രമേ താന്‍ നിയമസഭയില്‍ പറഞ്ഞിട്ടുള്ള എന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ച അലസിയ സാഹചര്യത്തില്‍ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ആലോചിയ്ക്കാന്‍ കൂടുതല്‍ സാവകാശം അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ഇരു കൂട്ടരും രണ്ടരമണിക്കൂര്‍ നേരം ചര്‍ച്ച നടത്തി. ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഓഫീസില്‍ ബസ ് ഉടമകളുമായി വീണ്ടും ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+