കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ നിയമം: വാദം പൂര്‍ത്തിയായി

  • By Staff
Google Oneindia Malayalam News

ദില്ലി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ പുഷ്പഗിരി സ്വാശ്രയ മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി ജൂലൈ 29 വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

കേരള ഹൈക്കോടതിയുടെ വിധി പ്രകാരം സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റ് 75 ശതമാനവും മെറിറ്റ് സീറ്റ് 25 ശതമാനവുമായി നിലനിര്‍ത്തണമെന്നാണ് പുഷ്പഗിരി മെഡിക്കല്‍ കോളജ് മാനേജ്മെന്റിന്റെ ആവശ്യം.

ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ വിധി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെ വിധി പ്രകാരം സീറ്റനുപാതം നിലനിര്‍ത്തണം. ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ചതു പ്രകാരം ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേ സമയം സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റ് 75 ശതമാനവും മെറിറ്റ് സീറ്റ് 25 ശതമാനവുമായി നിലനിര്‍ത്താനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. കെ. കെ. വേണുഗോപാല്‍ വ്യക്തമാക്കി. സീറ്റ് അനുപാതം 50 ശതമാനം വീതമായിരിക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫീസ് ഘടന സംബന്ധിച്ചും സീറ്റനുപാതം സംബന്ധിച്ചും സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവില്‍ നിര്‍ദേശങ്ങളുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X