സ്വാശ്രയ നിയമം: ഫീസ് നിരക്ക് സ്റേ ചെയ്തു
ദില്ലി: സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ ഫീസ് നിരക്ക് സംബന്ധിച്ച വ്യവസ്ഥ സുപ്രിം കോടതി സ്റേ ചെയ്തു. ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ഫീസ് ഈടൗക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ സാധുത പരിശോധിക്കുന്നത് ഭരണഘടനാ ബെഞ്ചിന് വിടാനാണ് സുപ്രിം കോടതിയുടെ തീരുമാനം. ഈ അധ്യയനവര്‍ഷത്തില്‍ മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളില്‍ 50:50 അനുപാത പ്രകാരം പ്രവേശനം നല്‍കാനും നിര്‍ദേശമുണ്ട്.
സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ പുഷ്പഗിരി സ്വാശ്രയ മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജിയിന്‍മേലാണ് ജൂലൈ 29 വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.
പുഷ്പഗിരി മെഡിക്കല്‍ കോളജിന് വേണ്ടി അഡ്വ. ഗിരീഷ് സാല്‍വയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ. കെ. കെ. വേണുഗോപാലും ഹാജരായി.
ഇതോടെ സ്വാശ്രയപ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വീണ്ടും കുരുക്കിലായിരിക്കുകയാണ്.












Click it and Unblock the Notifications