മലയാളി ഡ്രൈവര്‍ക്ക് വെടിയേറ്റു
കോഴിക്കോട്: ഇറാഖില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ക്ക് തീവ്രവാദികളുടെ വെടിയേറ്റു. തിരുവമ്പാടി തറോല്‍ സ്വദേശി മുറ്റുളി സുബ്രഹ്മണ്യനാണ്(37) വെടിയേറ്റത്.
കഴിഞ്ഞയാഴ്ചയാണ് സംഭവം. ദമാമില്‍ നിന്നും ബാഗ്ദാദില്‍ ചരക്കിറക്കി മടങ്ങുംവഴിയാണ് തീവ്രവാദികളുടെ വെടിയേറ്റത്. ഫലൂജയില്‍വച്ചാണ് ആക്രമണമുണ്ടായത്. തോളത്താണ് വെടിയുണ്ട കയറിയത്. ഇപ്പോള്‍ ബാഗ്ദാദില്‍ ചികിത്സയിലാണ് സുബ്രഹ്മണ്യന്‍.
ഇറാഖിലേക്ക് പോകാന്‍ താല്പര്യമില്ലാത്ത ഡ്രൈവര്‍മാരെ കമ്പനി നിര്‍ബന്ധിച്ചാണ് ബാഗ്ദാദിലേക്കയച്ചതെന്ന് സുബ്രഹ്മണ്യന്‍ ഇന്ത്യന്‍ എംബസിയോട് പറഞ്ഞത്. ഒരു യാത്രയ്ക്ക് ഡ്രൈവര്‍ക്ക് 750 റിയാല്‍ വാഗ്ദാനം ചെയ്തിരുന്നു. തോളത്തെ വെടിയുണ്ട ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. അദ്ദേഹത്തെ റിയാദ് വഴി നാട്ടിലെത്തിയ്ക്കാന്‍ ശ്രമം നടക്കുന്നു.












Click it and Unblock the Notifications