വാളയാര്‍ മോഡല്‍ മതിലകത്തും
തൃശൂര്‍: ജില്ലയില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മതിലകത്ത് അക്രമം. മതിലകത്തിനടുത്ത് എടതിരിഞ്ഞിയില്‍ വാളയാര്‍ മോഡലില്‍ പ്രതികളെ പൊലീസ് കസ്റഡിയില്‍ നിന്നും ഡിവൈഎഫ്ഐക്കാര്‍ മോചിപ്പിച്ച സംഭവം അരങ്ങേറി. ജൂലൈ 29 വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ ടൗണില്‍ നടത്തിയ പ്രകടനത്തില്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഉഷാഗീതന്‍ എന്ന പൊലീസ് കോണ്‍സ്റബിളിന് പരിക്കേറ്റു. മുഖത്തെ എല്ല് പൊട്ടിയതായി പറയുന്നു.
കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഈ പ്രകടനത്തില്‍ പൊലീസ് കസ്റഡിയിലെടുത്ത രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ 50ഓളം ഡിവൈഎഫ്ഐക്കാരടങ്ങുന്ന സംഘം ജീപ്പില്‍ നിന്ന് മോചിപ്പിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications