എല്ലാ മന്ത്രിമാരെയും മാറ്റണം: താമരാക്ഷന്‍
പാലക്കാട്: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭയുടെ മുഖഛായ മാറ്റണമെന്ന് ആര്‍എസ്പി (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ പ്രതിഛായ മാറ്റുന്നതിന് ഭരണത്തിലും സംഘടനാതലത്തിലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാവണമെന്ന് താമരാക്ഷന്‍ പറഞ്ഞു. ചെറിയ മിനുക്കുപണിയല്ല, മേജര്‍ ശസ്ത്രക്രിയയാണ് വേണ്ടത്. ജൂലൈ 29 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താമരാക്ഷന്‍.
ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യണം. മറ്റ് വകുപ്പുകള്‍ സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനിയുടെ മരണം സംബന്ധിച്ച് പ്രതിപക്ഷം കാര്യമറിയാതെ പ്രക്ഷോഭം നടത്തുകയാണെന്ന് താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications