തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
തൃശൂര്‍: തൃശൂര്‍ജില്ലയില്‍ സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. ജൂലൈ 29 വ്യാഴാഴ്ച തൃശൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ ഓടിയില്ല.
വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവരികയാണ്.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ-എസ്എഫ്ഐ മാര്‍ച്ചിനിടെ പൊലീസിനും ബാങ്കിനും നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. അക്രമം നടത്തിയവര്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഓടിക്കയറിയെന്നാരോപിച്ച് പൊലീസ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് വളഞ്ഞതാണ് സിപിഎം നേതാക്കളെ ചൊടിപ്പിച്ചത്.
പ്രവര്‍ത്തകരെ വിട്ടുകിട്ടാതെ മടങ്ങില്ലെന്ന് പൊലീസ് ശഠിച്ചത് സിപിഎം നേതാക്കളുമായുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാകമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications