ഇറാഖ്: പാകിസ്ഥാന്‍ ബന്ദികളെ വധിച്ചു
ബാഗ്ദാദ്: തീവ്രവാദികള്‍ തടവിലാക്കിയ രണ്ട് പാകിസ്ഥാന്‍ ബന്ദികളെയും വധിച്ചു. ജൂലൈ 29 വ്യാഴാഴ്ച അല്‍-ജസീറ ടെലിവിഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ബന്ദികളായ പാകിസ്ഥാന്‍കാര്‍ ജോലി ചെയ്തിരുന്ന കുവൈത്ത് കമ്പനിയോട് ഇറാഖ് വിടണമെന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. എന്നാല്‍ ഈ കമ്പനി ഇറാഖ് വിട്ടുപോകാന്‍ തയ്യാറായില്ല.
ഇതാദ്യമായാണ് ഇറാഖിലെ തീവ്രവാദികള്‍ ഇസ്ലാമിക രാഷ്ട്രത്തില്‍ നിന്നുള്ള ബന്ദികളെ വധിയ്ക്കുന്നത്. ഒരു മാസം മുമ്പ് തീവ്രവാദികള്‍ ബന്ദിയാക്കിയ പാകിസ്ഥാന്‍കാരനെ രക്ഷപ്പെടുത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.












Click it and Unblock the Notifications