ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ സൗജന്യം
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് 28 ദിവസത്തേയ്ക്ക് കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് കുറഞ്ഞകൂലിയില്‍ പറക്കാമെന്നതാണ് ഇതിന്റെ മെച്ചം.
താഴേ പറയുന്നതാണ് നിരക്കുകള്‍(എല്ലാം ഒരു ഭാഗത്തേയ്ക്ക് മാത്രമുള്ള നിരക്കാണ്)ദില്ലി-മുംബൈ - 2500 രൂപ
ദില്ലി-കൊല്‍ക്കത്ത- 3,000 രൂപ
ദില്ലി-ഹൈദരാബാദ്- 3,000 രൂപ
ദില്ലി-ബാംഗ്ലൂര്‍- 3,500 രൂപ
ദില്ലി-ചെന്നൈ- 3,500 രൂപ
കൊല്ക്കത്ത-മുംബൈ- 3,500 രൂപ
കൊല്ക്കത്ത-ബാംഗ്ലൂര്‍- 3,500 രൂപ
ചെന്നൈ-കൊല്ക്കത്ത- 3,500 രൂപ
ഒക്ടോബര്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ സൗജന്യം ലഭിയ്ക്കൂ. അപെക്സ് നിരക്ക് എന്ന നിലയിലാണ് ഈ സൗജന്യം. യാത്രയ്ക്ക് കുറഞ്ഞത് ഏഴ് ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്യുന്ന ടിക്കറ്റിനാണ് സൗജന്യനിരക്ക് അനുവദിയ്ക്കുക. പക്ഷെ ഒരിയ്ക്കല്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ പിന്നെ ക്യാന്‍സല്‍ ചെയ്യാനോ യാത്രാ ദിവസം മാറ്റാനോ കഴിയില്ല. ഇതാണ് അപെക്സ് ടിക്കറ്റിന്റെ പരിമിതി.
എയര്‍ സഹാറ, ജെറ്റ് എയര്‍വേയ്സ് തുടങ്ങി മിക്ക വിമാനക്കമ്പനികളും വന്‍ സൗജന്യങ്ങളാണ് അപെക്സ് ടിക്കറ്റുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications