ബലാത്സംഗകേസ്: ഭണ്ഡാര്‍ക്കര്‍ക്ക് ജാമ്യം
മുംബൈ: മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് വന്ന പ്രീതി ജയിന്‍ എന്ന യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ചലച്ചിത്ര സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
20,000 രൂപയ്ക്കും ഇതേ തുകക്കുള്ള ആള്‍ജാമ്യത്തിനുമാണ് ഭണ്ഡാര്‍കര്‍ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ബന്ധപ്പെട്ടെ പൊലീസ് സ്റേഷനില്‍ പതിവായി ഹാജരാവണമെന്നും നഗരാതിര്‍ത്തി വിട്ടുപോവരുതെന്നും കോടതി നിര്‍ദേശിച്ചു.
തന്നെ ഭണ്ഡാര്‍കര്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പ്രീതി ജെയിന്‍ നല്‍കിയ പരാതിയിന്മേലാണ് ഭണ്ഡാര്‍ക്കര്‍ക്കെതിരെ കേസെടുത്തത്. തന്നെ വിവാഹം ചെയ്യാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞ് 16 തവണ ലൈംഗികമായി ഉപയോഗിച്ചെന്നും എന്നാല്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നുമാണ് ഭണ്ഡാര്‍ക്കര്‍ക്കെതിരായ പ്രീതി ജയിനിന്റെ പരാതി.












Click it and Unblock the Notifications