Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറ്റില രക്താര്‍ബുദത്തെ ചെറുക്കും

കൊല്‍ക്കത്ത: വെറ്റിലയില്‍ രക്താര്‍ബുദത്തെ ചെറുക്കാനുള്ള തന്മാത്രകള്‍ ഉണ്ടെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് റിസര്‍ച്ച് (സിഎസ്ഐആര്‍) കണ്ടെത്തല്‍. ആഗോള തലത്തില്‍ രക്താര്‍ബുദത്തിനെതിരെ നടക്കുന്ന പഠനത്തില്‍ വന്‍ നാഴികക്കല്ലായിരിക്കും ഈ കണ്ടെത്തലെന്ന് കരുതുന്നു.

രക്താര്‍ബുദത്തിന് ഇതോടെ ആദ്യമായി ഔഷധച്ചെടികളില്‍ നിന്നുള്ള വില കുറഞ്ഞ മരുന്ന് വികസിപ്പിയ്ക്കാനാവുമെന്ന് സിഎസ്ഐആര്‍ ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്പോള്‍ രക്താര്‍ബുദ ചികിത്സയ്ക്ക് വിലകൂടിയ ഒരു മരുന്ന് മാത്രമാണ് വിപണിയില്‍ ലഭിക്കുന്നുള്ളൂ. സിഎസ്ഐആറിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജി ലാബിലാണ് ഈ അപൂര്‍വ കണ്ടെത്തല്‍ നടന്നത്.

ഐസിബി-101 എന്ന് പേരിട്ടിരിയ്ക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന രാസതന്മാത്രയെയാണ് ശാസ്ത്രജ്ഞര്‍ വെറ്റിലയില്‍ നിന്നും വേര്‍തിരിച്ചെടുത്തിരിക്കുന്നത്. വെറ്റില എങ്ങിനെയാണ് മനുഷ്യരുടെ രോഗപ്രതിരോധശേഷിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് പഠിയ്ക്കുന്നതിനിടയില്‍ യാദൃച്ഛികമായാണ് ശാസ്ത്രജ്ഞര്‍ ഐസിബി-101നെ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+