മുന്‍ മിസ് ഇന്ത്യ മരിച്ച നിലയില്‍
മുംബൈ: മുന്‍ മിസ് ഇന്ത്യയും വീഡിയോ ജോക്കിയുമായ നഫീസ ജോസഫിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വെന്‍സോവയിലുള്ള വസതിയിലാണ് നഫീസ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
25 വയസ്സായിരുന്നു. വെര്‍സോവ-ജൂഹു ലിങ്ക് റോഡിലുള്ള വീട്ടില്‍ നിന്നും വടക്കന്‍ മുംബൈയിലെ നാനാവതി ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതായി പൊലീസ് അറിയിച്ചു.
1997ലെ മിസ് ഇന്ത്യ കിരീടം നേടിയ നഫീസ ജോസഫ് മോഡലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒപ്പം മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായും നഫീസ പ്രവര്‍ത്തിച്ചിരുന്നു.
വ്യവസായിയായ ഗൗതം ഖന്ദൂജയെ ഈ വര്‍ഷം അവസാനം നഫീസ വിവാഹം കഴിയ്ക്കാനിരിക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു.












Click it and Unblock the Notifications