സോറന്‍ റാഞ്ചിയില്‍ പൊങ്ങി
ദില്ലി: തനിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതു മുതല്‍ ഒളിവില്‍ കഴിയുന്ന മുന്‍കേന്ദ്രമന്ത്രിയും ജെഎംഎം നേതാവുമായ ഷിബു സോറന്‍ ജൂലൈ 30 വെള്ളിയാഴ്ച ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
റാഞ്ചിയിലെ മകന്റെ വീട്ടില്‍ വച്ചാണ് സോറന്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. താന്‍ ഒളിച്ചോടുകയായിരുന്നില്ലെന്നും ജംതാരയിലെ ജനങ്ങളോടൊപ്പമായിരുന്നുവെന്നും സോറന്‍ പറഞ്ഞു.
ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ്. മറ്റെല്ലാവര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ആഗസ്ത് രണ്ട് വരെ കോടതി തനിക്ക് സമയം തന്നിട്ടുണ്ട്. കീഴടങ്ങുന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് താന്‍ അഭിഭാഷകരുമായി ബന്ധപ്പെടും- സോറന്‍ പറഞ്ഞു.
ഏതാനും ജെഎംഎം നേതാക്കളും സോറനോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications