ബസ് കത്തി; 40 പേര്‍ക്ക് പൊള്ളലേറ്റു
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ച് നാല്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന ടിഎന്‍ 210-ാം നമ്പര്‍ ഓര്‍ഡിനറി ബസ്സിനാണ് തീപ്പിടിച്ചത്. ജൂലൈ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ടി. കെ. റോഡില്‍ ഇലന്തൂര്‍ വാരപുരം ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഡീസല്‍ ടാങ്ക് പൊട്ടി തീ ബസിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നുവെന്നാണ് കരുതുന്നത്.
പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. എഴുപതിലേറെ പേര്‍ ബസിലുണ്ടായിരുന്നു.












Click it and Unblock the Notifications