സ്വാശ്രയനിയമം ഭരണഘടനപട്ടികയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നിയമം ഒമ്പതാം പട്ടികയില്‍ പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെ നിയമത്തിലെ ഫീസ് നിരക്ക് സ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധി ബാധിക്കില്ല.
സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 30 വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications