കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിവായ്പ: പലിശ സര്‍ക്കാര്‍ നല്‍കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷകര്‍ 2000 മുതല്‍ എടുത്തിട്ടുള്ള 50,000 രൂപവരെയുള്ള കാര്‍ഷികവായ്പകളുടെ മൂന്നുവര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

എല്ലാ ബാങ്കുകളില്‍ നിന്നുള്ള വായ്പയ്ക്കും ഈ ആനുകൂല്യം ബാധകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ 30 വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കര്‍ഷകര്‍ക്കുള്ള ആശ്വാസപദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കുന്നതിനും പ്രശ്നപരിഹാരം നിര്‍ദേശിക്കുന്നതിനും മുഖ്യമന്ത്രി ചെയര്‍മാനായുള്ള വിദഗ്ധ സമിതി രൂപീകരിക്കും. വിളനാശം മൂലം കഷ്ടതയനുഭവിക്കുന്ന കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ള തുകയില്‍ കുടിശികയായുള്ള ആറ് കോടി രൂപ ഉടന്‍ കൊടുത്തുതീര്‍ക്കും.

കാര്‍ഷികവായ്പകളുടെ മൂന്നുവര്‍ഷത്തെ പലിശ നല്‍കുന്നതിലൂടെ സര്‍ക്കാരിന് 90 കോടി രൂപയുടെ അധികബാധ്യതയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X