ബസ് ചാര്‍ജ് കൂട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടനെ ബസ് യാത്രാക്കൂലി വര്‍ധിപ്പിയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
ജൂലൈ 30 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസ് ചാര്‍ജ്വര്‍ധന സംബന്ധിച്ച് വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്നാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബസുടമകളുമായി സാവകാശം ചര്‍ച്ച ചെയ്ത്പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാക്കാമെന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹകരിയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ ആരംഭിച്ച അനിശ്ചിതകാലസമരം വെള്ളിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.












Click it and Unblock the Notifications