സുപ്രിം കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കും
തിരുവനന്തപുരം: സ്വാശ്രവിദ്യാഭ്യാസ നിയമത്തിലെ ഫീസ് സംബന്ധിച്ച വ്യവസ്ഥ സ്റേ ചെയ്യുകയും ഈ വര്‍ഷം കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിച്ച ഫീസ് ഈടാക്കാന്‍ നിര്‍ദേശിക്കുകയും സുപ്രിം കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
നിയമത്തിനെതിരെ സുപ്രിം കോടതിയിലുടെ പരിഗണനയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വേണുഗോപാലിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിയമസഭ പാസാക്കിയ നിയമത്തെ കോടതി ചോദ്യം ചെയ്തിട്ടില്ല. നിയമത്തിലെ ഫീസ്ഘടന സംബന്ധിച്ച വ്യവസ്ഥ മാത്രമാണ് സ്റേ ചെയ്തത്. വിധി അംഗീകരിക്കുന്നുവെങ്കിലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിക്കും. കാര്യങ്ങള്‍ ഈ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ച സ്വാശ്രയ കോളജുകളെ നിയന്ത്രിക്കും- സൂപ്പി പറഞ്ഞു.












Click it and Unblock the Notifications