സ്വാശ്രയം : കലാപം നടത്തുമെന്ന് വെളിയം
തിരുവനന്തപുരം: മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് അംഗീകരിക്കാത്ത കോളജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ഇതിനായി കലാപം തന്നെ നടത്തും. രണ്ട് സ്വാശ്രയ കോളജുകള്‍ ഒരു സര്‍ക്കാര്‍ കോളജിന് തുല്യമെന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാത്ത കോളജുകളുടെ അംഗീകാരം ഉടന്‍ റദ്ദാക്കണം.
സുപ്രിം കോടതി വിധി ഉന്നതവിദ്യാഭ്യാസം സമ്പന്നര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണ്. നയം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി നിയമം വ്യാഖ്യാനിച്ചാല്‍ മാത്രം മതിയെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications