കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബന്ദിയെ വധിയ്ക്കുമെന്ന് ഭീഷണി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ബന്ദികളാക്കിയ മൂന്ന് ഇന്ത്യക്കാരില്‍ ഒരാളെ ജൂലൈ 30 വെള്ളിയാഴ്ച വധിയ്ക്കുമെന്ന് തീവ്രവാദികളുടെ ഭീഷണി.

മൂന്ന് കെനിയക്കാര്‍, മൂന്ന ഇന്ത്യക്കാര്‍, ഒരു ഈജിപ്തുകാരന്‍ എന്നിവരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിക്കുന്നത്. ബന്ദികളെ തട്ടിക്കൊണ്ടുപോയ ഹോള്‍ഡേഴ്സ് ഓഫ് ബ്ലാക് ബാനേഴ്സ് എന്ന തീവ്രവാദിസംഘത്തിന്റെ മാതൃസംഘടനയായ ഇസ്ലാമിക് സീക്രട്ട് ആര്‍മി എന്ന സംഘടനയാണ് വധഭീഷണി മുഴക്കിയിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ ഇതില്‍ ഒരാളെ കഴുത്തറുത്ത് കൊല്ലുമെന്നാണ് തീവ്രവാദികളുടെ ഭീഷണി.

ഓറഞ്ച് വസ്ത്രങ്ങളണിഞ്ഞ ഇന്ത്യക്കാരന് നേരെ ഒരു തീവ്രവാദി എം-16 റൈഫിള്‍ ചൂണ്ടുന്നതിന്റെ വീഡിയോയാണ് കാണിച്ചിരിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരായ ഏഴ് ബന്ദികളും ജോലി ചെയ്യുന്ന കുവൈത്തിലെ ഗള്‍ഫ് ലിങ്ക്ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനിയുടെ ഇറാഖിലെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കണമെന്ന ആവശ്യമാണ് തീവ്രവാദികള്‍ മുഴക്കിയിരുന്നത്. എന്നാല്‍ ഇറാഖിലെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കില്ലെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബന്ദികളില്‍ ഒരാളെ വധിയ്ക്കാന്‍ തീവ്രവാദികള്‍ ആലോചിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X