Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ചെമ്മീന് യുഎസില്‍ നികുതി

വാഷിംഗ്ടണ്‍: കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ ചെമ്മീന്‍ കയറ്റുമതി വ്യവസായികള്‍ക്ക് വന്‍ ആഘാതം.

ഇന്ത്യയുള്‍പ്പെടെയുള്ളനാല് രാജ്യങ്ങളില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതിയ്ക്ക് 3.56 മുതല്‍ 27.49 ശതമാനം നികുതിയാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, ഇക്വഡോര്‍, തായ്ലന്റ് എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിയ്ക്കാണ് യുഎസ് കനത്ത നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഈ രാജ്യങ്ങളില്‍ നിന്നും ചെമ്മീന്‍ യുഎസ് വിപണിയില്‍ വന്‍തോതില്‍ കുന്നുകൂടുകയാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഎസ് വാണിജ്യവകുപ്പ് വന്‍ഇറക്കുമതി ഏര്‍പ്പെടുത്തിയത്.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി വന്‍പ്രതിസന്ധിയിലാകും. കാരണം ഇന്ത്യന്‍ ചെമ്മീന് ഏറ്റവും നല്ല വിപണികളില്‍ ഒന്നായിരുന്നു യുഎസ്. ഇടക്കാലത്തേയ്ക്കാണ് ഇത്രയും നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നികുതി എത്രവേണമെന്ന അന്തിമതീരുമാനം ഇത് സംബന്ധിച്ച അന്വേഷണം അവസാനിയ്ക്കുന്ന 2005 ജനവരി മാസത്തിലേ ഉണ്ടാകൂ.

യുഎസിലെ ഷ്രിംപ് ടാസ്ക് ഫോഴ്സ് യുഎസ് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്. റസ്റോറന്റുകള്‍, ചെമ്മീന്‍ വിതരണക്കാര്‍, ചെമ്മീന്‍ സംസ്കരിക്കുന്നവര്‍, മത്സ്യക്കച്ചവടക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കര്‍മ്മ സമിതിയാണ് ഷ്രിംപ് ടാസ്ക് ഫോഴ്സ്. അതേ സമയം യുഎസിലെ ചെമ്മീന്‍ ഉല്പാദകര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളില്‍ ഫാമുകളില്‍ ഉല്പാദിപ്പിയ്ക്കുന്ന ചെമ്മീനുമായി തങ്ങള്‍ കടലില്‍ നിന്ന് നേരിട്ട് പിടിയ്ക്കുന്ന ചെമ്മീന് വിലയില്‍ മത്സരിയ്ക്കാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ അന്യരാജ്യങ്ങളിലെ ചെമ്മീന് നികുതി ഏര്‍പ്പെടുത്തിയത് നല്ല തീരുമാനമായെന്നാണ് ഇവരുടെ അഭിപ്രായം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെമ്മീന്166 ശതമാനം വരെ ഇറക്കുമതി ഏര്‍പ്പെടുത്താനാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+