ബസു-സോണിയ കൂടിക്കാഴ്ച നടന്നു
ദില്ലി: സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നേറുന്നതിന് സംയുക്തനിരീക്ഷണസമിതി രൂപീകരിയ്ക്കുന്നതിനെക്കുറിച്ച് ജൂലൈ 31 ശനിയാഴ്ച യുപിഎ ചെയര്‍പേഴ്സണ്‍ സോണിയയും സിപിഎം നേതാവ് ജ്യോതിബസുവും ചര്‍ച്ച നടത്തി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനും വേണ്ട ഉപദേശങ്ങള്‍ നല്കുന്നതിനും തെറ്റുകള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാട്ടുന്നതിനുമാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിയ്ക്കുന്നത്. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് ഇടതുപക്ഷത്തില്‍ നിന്നുള്ള ആറ് പേരുടെ പേരുകള്‍ തങ്ങള്‍ സോണിയയ്ക്ക് നല്കിയിട്ടുണ്ടെന്ന് ജ്യോതിബസുവിനോടൊപ്പമുണ്ടായിരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അംഗങ്ങളെ സോണിയ തീരുമാനിയ്ക്കും. ഇരുനേതാക്കളും സോണിയയുടെ വസതിയായ പത്ത് ജനപഥിലാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.












Click it and Unblock the Notifications