മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റിന് വധഭീഷണി
ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റിസിനെ വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അജ്ഞാതന്റെ കത്ത്. ചീഫ് ജസ്റിസ് ബി. സുഭാഷന്‍ റെഡ്ഡിയെ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വധിയ്ക്കുമെന്നാണ് ഭീഷണി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റെഡ്ഡിയ്ക്ക് കത്ത് ലഭിച്ചത്. മിടുക്കുണ്ടെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് തന്നെ കണ്ടെത്താനും കത്തയച്ച അജ്ഞാതന്‍ ഭീഷണിപ്പെടുത്തുന്നു.
ഒരു ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറാണ് അജ്ഞാതന്‍ കത്തില്‍ തന്റെ മേല്‍വിലാസമായി നല്കിയിരിക്കുന്നത്. ഹൈക്കോടതി ഈ കത്ത് ചെന്നൈ സിറ്റി പൊലീസിന് കൈമാറി. വാഹനം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മദ്രാസ് ഹൈക്കോടതിയ്ക്ക് മധുരൈ ബെഞ്ച് സ്ഥാപിയ്ക്കാന്‍ മുന്‍കയ്യെടുത്തത് സുഭാഷന്‍ റെഡ്ഡിയാണ്.












Click it and Unblock the Notifications