ബന്ദി പ്രശ്നം: തല്‍മിസ് അഹമ്മദ് മധ്യസ്ഥന്‍
ദില്ലി: ഇറാഖില്‍ ബന്ദികളായി കഴിയുന്ന മൂന്ന് ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താന്‍ ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മിസ് അഹമ്മദിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു.
ക്രൈസിസ് മാനേജ്്മെന്റ് ഗ്രൂപ്പിന്റെ യോഗത്തിന് ശേഷം ജൂലൈ 31 ശനിയാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
തല്‍മിസിന്റെ സഹായത്തിനായി അറബിക് വിദഗ്ധനായ സിര്‍കുര്‍ റഹ്മാനെ നിയോഗിച്ചിട്ടുണ്ട്. തല്‍മിസ് ജിദ്ദ, ബാഗ്ദാദ്, റിയാദ്, കുവൈത്ത്, ഘാന എന്നിവിടങ്ങളില്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകരര്‍ അന്ത്യശാസനാ സമയം നീട്ടിയിരിക്കുന്നതിനാല്‍ പ്രതീക്ഷയോടെ കരുക്കള്‍ നീക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പക്ഷെ ബന്ദികളായ മൂന്ന് ഇന്ത്യക്കാരുടെയും കുടുംബങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ്.












Click it and Unblock the Notifications