Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറി നീറി...ബന്ദികളുടെ കുടുംബങ്ങള്‍

റൊപാര്‍: ഇറാഖില്‍ തീവ്രവാദികള്‍ തടവിലാക്കിയ മൂന്ന ് ഇന്ത്യക്കാരില്‍ ഒരാളായ സുഖ്ദേവ് സിംഗിന്റെ കുടുംബത്തിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുകഴിഞ്ഞു. സുഖ്ദേവ്സിംഗിന്റെ അമ്മയുടെ സ്ഥിതി അനുദിനം വഷളായിവരികയാണ്.

68 വയസായ പാല്‍ കൗര്‍ കഴിഞ്ഞ ദിവസം മുതല്‍ കിടപ്പിലാണ്. ഒരക്ഷണം ഉരിയാടാനാവത്തത്രയും ക്ഷീണിതയാണ് അവര്‍. സുഖ്ദേവ്സിംഗിന്റെ ജന്മഗ്രാമമായ മക്രോള കലാനില്‍ പ്രാര്‍ത്ഥനകള്‍ അലയടിയ്ക്കുന്നു.

ഇപ്പോള്‍ ഇന്ത്യാസര്‍ക്കാരിന്റെ ഇടപെടലില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ദൈവത്തിന്റെ ഇടപെടലില്‍ മാത്രമാണ് വിശ്വാസമെന്നും സുഖ്ദേവ്സിംഗിന്റെ അച്ഛന്‍ 75കാരനായ ഷേര്‍ സിംഗ്.

മറ്റൊരു ബന്ദിയായ തിലക്രാജിന്റെ അമ്മ കൃഷ്ണദേവി മറ്റ് കുടുംബാംഗങ്ങള്‍ താമസിയ്ക്കുന്ന ഹിമാചല്‍പ്രദേശിലെ ഉനയിലേക്ക് പോയി. തിലക്രാജിന്റെ സ്ഥലമായ ഹോഷിയാര്‍പൂരിലും എല്ലാവരും പ്രാര്‍ത്ഥനയിലാണ്. തിലക് രാജിന്റെ ഭാര്യ പര്‍മിള ദേവി ഉനയിലെ ഒരാശുപത്രിയില്‍ ചികിത്സയിലാണ്.

തീവ്രവാദികള്‍ അന്ത്യശാസനാസമയം നീട്ടിയിട്ടുണ്ടെങ്കിലും ബന്ദികളില്‍ മൂന്നാമനായ അന്തര്യാമിയുടെ അച്ഛന്‍ രാം മൂര്‍ത്തി ആശങ്കയിലാണ്. മകനെ തീവ്രവാദികള്‍ കൊന്നാല്‍ താനും ആത്മഹത്യ ചെയ്യുമെന്ന് രാംമൂര്‍ത്തി പറയുന്നു. മകന്‍ അവിടെ ജീവനോടെയുള്ളതിനാലാണ് തങ്ങള്‍ ഇവിടെയും മണിക്കൂറുകള്‍ തള്ളിനീക്കുന്നതെന്ന് മൂര്‍ത്തി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+