5000 ഇന്ത്യക്കാര്‍ യുഎസ് തടവില്‍
ജലന്ധര്‍: അയ്യായിത്തിലേറെ ഇന്ത്യക്കാര്‍ ഇറാഖിലെ യുഎസ് സൈന്യത്തിന്റെ കസ്റഡിയിലാണെന്ന് റിപ്പോര്‍ട്ട്. ഇറാഖി തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതരായി ഇറാഖില്‍ ബന്ദികളായി കഴിഞ്ഞതിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ലക്വിന്ദര്‍സിംഗും ഹര്‍ങ്കെ സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മെയില്‍ ഇറാഖി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ലക്വിന്ദര്‍സിംഗും ഹര്‍ങ്കെ സിംഗും ഇനി ഇറാഖിലേക്ക് തിരിച്ചുവരില്ലെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് മോചിപ്പിക്കപ്പെട്ടത്.
അയ്യായിരത്തിലേറെ ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവര്‍മാരും തൊഴിലാളികളും ഇപ്പോഴും അമേരിക്കന്‍ സൈന്യത്തിന്റെ തടവിലെന്ന പോലെ കഴിയുകയാണ്. യുഎസ് സൈനികരുമായി പോവുന്ന വാഹനങ്ങള്‍ക്ക് നേരെ ഇറാഖികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇവരില്‍ പലരും മരിച്ചിട്ടുണ്ട്. ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കളെ മരണവിവരം അറിയിക്കുക പോലും ചെയ്യുന്നില്ല- ലക്വിന്ദര്‍സിംഗും ഹര്‍ങ്കെ സിംഗും പറഞ്ഞു.
കുവൈത്തി ട്രാന്‍സ്പോര്‍ട്ടര്‍മാരുടെ വാഹനങ്ങള്‍ പാട്ടത്തിനെടുക്കുന്ന അമേരിക്കന്‍ സൈന്യം ബലം പ്രയാേേഗിച്ച് ഡ്രൈവര്‍മാരെ ഇറാഖിലേക്ക് കൊണ്ടുപോവുന്നുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ക്രൂരമായി മര്‍ദിക്കുകയാണ് സൈനികരുടെ പതിവ്. ഇന്ത്യന്‍ തൊഴിലാളികള്‍ തടവുകാരെ പോലെയാണ് അമേരിക്കന്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പ് പരിസരം വിട്ടുപോവാന്‍ ഇവരെ അമേരിക്കന്‍ സൈന്യം അനുവദിക്കാറില്ല.
ഇറാഖി തീവ്രവാദികള്‍ക്ക് ഇന്ത്യക്കാരോട് മൃദുസമീപനമാണെന്നതിനാല്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇറാഖിലെ അമേരിക്കന്‍ ആക്രമണത്തെ പിന്തുണക്കുന്നുവെന്നതിനാല്‍ പാകിസ്ഥാനികളെ ഇറാഖികള്‍ക്ക് വെറുപ്പാണ്- അവര്‍ പറഞ്ഞു.












Click it and Unblock the Notifications