കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഫീസയുടെ മരണം: കാമുകനെ തേടുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: മുന്‍ മിസ് ഇന്ത്യ നഫീസ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനും വ്യവസായിയുമായ ഗൗതം ഖണ്ഡൂജയെ പൊലീസ് തിരയുന്നു.

ഗൗതത്തിനെ ചോദ്യം ചെയ്യുകയും അയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് ജൂലൈ 31 ശനിയാഴ്ച വ്യക്തമാക്കി.

ഗൗതവുമായുള്ള ബന്ധത്തിലെ ചില പ്രശ്നങ്ങള്‍ നഫീസയെ അലട്ടിയിരുന്നുവെന്ന് നഫീസയുടെ അമ്മ ഉഷ ജോസഫ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്കിയിരുന്നു.

നഫീസയും ഗൗതമും തമ്മില്‍ ആഗസ്തില്‍ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹതിനായ ഗൗതമിന്‍ ഇപ്പോഴത്തെ ഭാര്യയില്‍ നിന്നും വിവാഹമോചനം അസാധ്യമായതോടെ ഗൗതം നഫീസയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് പറയുന്നു. നഫീസ ഗൗതവുമായുള്ള വഴക്കിനെ ചൊല്ലി വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ഉഷ പറഞ്ഞു.

നേരത്തെ നഫീസയുടെ മൂന്ന് പ്രണയബന്ധങ്ങള്‍ തകര്‍ന്നിരുന്നു. ഗൗതമുമായുള്ള പ്രണയം നഫീസയുടെ നാലമത്തേതായിരുന്നു. ഗൗതം ഇപ്പോള്‍ ഒളിവിലാണ്. ഗൗതമിന്റെ വീട് പൂട്ടിക്കിടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X