Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം: മറ്റ് സംഘടനകളും ചേരുന്നു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം ഏഴാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ബസ് സമരത്തിന് പിന്തുണയുമായി മറ്റ് സംഘടനകളും പണിമുടക്കിലേക്ക്.

സമരം നടത്തുന്ന ബസ്സുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംയുക്ത പണിമുടക്ക് പ്രഖ്യാപിക്കാനാണ് ജൂലൈ 30 വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന വിവിധ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. നേതാക്കള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് ബസ് സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ സംയുക്തപണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനം.

സംസ്ഥാനത്തെ ഏകദേശം 30,000ഓളം വരുന്ന സ്വകാര്യബസ്സുകള്‍ ഒരാഴ്ചയായി നിരത്തിലിറങ്ങുന്നില്ല.

ബസ് സമരത്തെ കുറിച്ച് ഞായറാഴ്ച ചേരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യോഗവും ചര്‍ച്ച ചെയ്യുന്നുണ്ട്. ബസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കടകളടച്ചിടുന്നതിനെക്കുറിച്ച് സമിതി ആലോചിയ്ക്കും.

ബസ് സമരം സര്‍ക്കാരും ബസുടമകളും രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഓണത്തിന് മുമ്പ് ചാര്‍ജ് കൂട്ടുന്നത് പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമരത്തെ നേരിടുന്നതിനായി സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ സര്‍വീസ് നടത്തുന്നതിന് 52 ബസുകള്‍ അയച്ചുവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനും നീക്കമുണ്ട്.

ബസ് സമരം തുടങ്ങി ഒരാഴ്ച പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രാദുരിതം തുടരുകയാണ്. മറ്റ് വാഹനങ്ങളില്‍ ഉയര്‍ന്ന യാത്രാക്കൂലി കൊടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍. ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിന് ശേഷം തിങ്കളാഴ്ച തുറക്കുന്നതോടെ ജനങ്ങളുടെ യാത്രാദുരിതം ഒന്നുകൂടി രൂക്ഷമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+