എഞ്ചിനീയറിംഗ് അലോട്ട്മെന്റ് മാറ്റിവച്ചു
തിരുവനന്തപുരം: ആഗസ്ത് രണ്ടിന് തുടങ്ങാനിരുന്ന എഞ്ചിനീയറിംഗ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് മാറ്റിവച്ചു. മെഡിക്കല്‍ സീറ്റുകളിലേക്ക് അലോട്ട്മെന്റ് കിട്ടിയവരുടെ പ്രവേശനം നിര്‍ത്തിവച്ചു.
സ്വാശ്രയ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തുന്നതുവരെ അലോട്ട്മെന്റ് നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതുക്കിയ ഷെഡ്യൂള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനത്തിനായി മെമ്മോയില്‍ സൂചിപ്പിക്കുന്ന ദിവസം പ്രവേശനത്തിന് ചെല്ലേണ്ടതില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ജൂലൈ 31ന് നടത്താനിരിക്കുന്ന എംബിബിഎസ്-ബിഡിഎസ് പ്രത്യേക സംവരണ സീറ്റ് അലോട്ട്മെന്റ് മാറ്റിവച്ചിട്ടില്ല.
സര്‍ക്കാരിന്റെ ഈ നടപടി എഞ്ചിനീയറിംഗ്-മെഡിക്കല്‍ പ്രവേശനം അനിശ്ചിതമായി നീണ്ടുപോവാന്‍ കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വാശ്രയ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്രം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പ്രാഥമികാംഗീകാരം ലഭിച്ചതിന് ശേഷം മാനുഷികവിഭവശേഷി വകുപ്പും നിയമവകുപ്പും ഇതിന് അംഗീകാരം നല്‍കണം. ഏറെ കാലതാമസത്തിനിടയാക്കുന്ന നടപടികളാണിവ.












Click it and Unblock the Notifications