Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിമലയാളികള്‍ക്ക് പ്രത്യേകനഗരം

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി പ്രത്യേകനഗരം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക മേഖല കേരളത്തില്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ പറഞ്ഞു.

നഗരത്തിനുള്ളില്‍ പ്രവാസികള്‍ക്കായി പ്രത്യേക നഗരം എന്നതാണ് സങ്കല്പം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയായുമായി ധാരണയിലായതായി ടൈറ്റ്ലര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദിവസം.

കര്‍ണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക മേഖല തുടങ്ങും. കര്‍ണാടകത്തില്‍ ഇതിന് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

16 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഇരട്ടപൗരത്വം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ഉണ്ടാവും. യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഗ്രീസ്, അയര്‍ലന്റ്, ഇസ്രയേല്‍, ഇറ്റലി, നെതര്‍ലാന്റ്സ്, സൈപ്രസ്, ന്യൂസിലാന്റ്, പോര്‍ച്ചുഗല്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കാണ് ഇരട്ടപൗരത്വം നല്‍കാന്‍ തീരുമാനിച്ചത്.

എല്ലാവര്‍ഷവും നടത്തുന്ന പ്രവാസി സംഗമം അടുത്ത വര്‍ഷം ജനവരി ഏഴ് മുതല്‍ ഒമ്പത് വരെ മുംബൈയില്‍ നടക്കും. ഗള്‍ഫ് രാജ്യങ്ങളിലും യുഎസ്, ബ്രിട്ടന്‍, മലേഷ്യ, കാനഡ എന്നീ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡെവലപ്മെന്റ് ഓഫീസര്‍മാരെ നിയമിക്കും- ടൈറ്റ്ലര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+