റിസര്‍വ് ബാങ്കിന്റെ 50 ലക്ഷം കാണാതായി
തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിലേക്ക് മൈസൂരിലെ പ്രസില്‍ നിന്നും കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുവന്ന 4.8 കോടി രൂപയില്‍ 50 ലക്ഷം രൂപ കാണാതായി.
സാമ്പത്തിക ക്രമക്കേടിന് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കവര്‍ച്ച നടന്നതാണെന്ന് സംശയിക്കുന്നു. വന്‍സുരക്ഷാസന്നാഹത്തോടെ കൊണ്ടുവന്ന ട്രക്കിലെ പണമാണ് കാണാതായത്.
മൈസൂരിലെ പ്രസില്‍ നിന്ന് ജൂലൈ 21ന് പുറപ്പെട്ട കണ്ടെയ്നര്‍ ലോറി 27ന് വൈകീട്ടാണ് തിരുവനന്തപുരത്തെത്തിയത്. ഇതിലുണ്ടായിരുന്ന 550 പെട്ടികള്‍ 29ന് തുറന്നപ്പോഴാണ് 50 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്.
500 രൂപയുടെ 10,000 നോട്ടുകളടങ്ങിയ പെട്ടിയിലെ പണമാണ് അപ്രത്യക്ഷമായത്. ഇതിലെ പണം കവര്‍ന്നതിന് ശേഷം പഴയ തുണികളും തടിക്കഷ്ണങ്ങളും പ്രസില്‍ നോട്ട് അച്ചടിച്ച കടലാസിന്റെ അവശിഷ്ടങ്ങളും കുത്തിനിറച്ചിരിക്കുകയായിരുന്നു. പണം എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന കാര്യം സിബിഐ സംഘം അന്വേഷിക്കുകയാണ്.
മൈസൂര്‍ മേട്ടഗള്ളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആര്‍ബിഐ നോട്ട് മുദ്രണാലയത്തിലെ പ്രസ് യൂണിറ്റിന്റെ ചുമതലക്കാരനായ ലക്ഷ്മി നാരായണനെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തു.












Click it and Unblock the Notifications