പി. എസ്. സുപാലിന് പൊലീസ് മര്‍ദനം
കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബഹളമുണ്ടാക്കിയ പി. എസ്. സുപാല്‍ എംഎല്‍എയെ പൊലീസ് മര്‍ദിച്ചു. സുപാലിനൊപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം സിപിഐ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.
സുപാലിന് കാര്യമായ മര്‍ദനമാണേറ്റത്. സിപിഐ നേതാവ് അജയപ്രസാദിന്റെ ഇടതുകണ്ണിന് പരിക്കേറ്റു. അജയപ്രസാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തെ തുടര്‍ന്ന് സുപാല്‍ പൊലീസ് സ്റേഷന് മുന്നില്‍ നിരാഹാസത്യഗ്രഹം തുടങ്ങി.
ഉദ്ഘാടനചടങ്ങില്‍ ക്ഷണിക്കാത്തതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് എസ്പിയുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് ഉദ്ഘാടകനായ മന്ത്രി കടവൂര്‍ ശിവദാസന്‍ എത്തിയത്.
മന്ത്രിയെത്തിയയുടനെ സുപാല്‍ മൈക്കെടുത്ത് പ്രതിഷേധം അറിയിക്കുകയും ചടങ്ങ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് മര്‍ദനം തുടങ്ങിയത്.












Click it and Unblock the Notifications