സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് 2005ല്‍
ദില്ലി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് 2005 ആഗസ്തില്‍ ദില്ലിയില്‍ നടക്കും. ആഗസ്ത് ഒന്ന് ഞായറാഴ്ച ദില്ലിയില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ സപ്തംബറില്‍ ആരംഭിക്കും. രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. പ്രാദേശിക, ജില്ലാ, സംസ്ഥാനതല യോഗങ്ങളില്‍ രേഖകള്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയുടെ മാര്‍ഗരേഖകളും നിലപാടുകളും വിശദമാക്കുന്ന അന്തിമ രേഖ പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും അംഗീകരിക്കുന്നത്.












Click it and Unblock the Notifications